Wednesday, July 18, 2018

ഈ ലോകം വിജയികൾക്ക് മാത്രം ഉള്ളതാണ്

     

    ചരിത്രം നോക്കിയാൽ മനസ്സിലാകും  ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നവർ എല്ലാം തന്നെ ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ ജീവിതത്തിൽ വിജയിച്ചവരാണ് . വിജയിച്ചവനെ അറിയാനും പഠിക്കാനും ആണ് എന്നും  ലോകം ശ്രമിച്ചിട്ടുള്ളു . ഏതൊരാൾക്കും പരാജയം  സംഭവിക്കുന്നത് പ്രവർത്തി  പാതി വഴിയിൽ ഉപേക്ഷിച്ചവരോ അല്ലെങ്കിൽ കർമം ചെയ്യാതെ ഇരിക്കുകയോ  ചെയ്തവരാണ് .
ഒരാളുടെ കാഴ്ചപ്പാടുകൾ ആണ് അയാളെ ജീവിതത്തിൽ  ധനികൻ ആക്കുന്നതും ദരിദ്രൻ ആക്കുന്നതും അത് പോലെ വിജയി ആക്കുന്നതും പരാജിതൻ ആക്കുന്നതും,വളർന്നുവന്ന ചുറ്റുപാടുകളും ജീവിത സാഹചര്യങ്ങളും എല്ലാം ഒരു ഘടകം ആണെന്ന് മാത്രം .  പ്രതിസന്ധികൾ വരും അത് സ്വാഭാവികം , അതിനെ എങ്ങനെ തരണം ചെയ്ത മുൻപോട്ട് പോകുന്നു എന്നതിലാണ് കാര്യം എന്നും കാറ്റും കോളും നിറഞ്ഞ സമുദ്രം മാത്രമേ ഒരു നല്ല കപ്പിത്താനെ സൃഷ്ടിച്ചിട്ടുള്ളുഎന്ന് മനസ്സിലാക്കണം.
തോമസ് എഡിസൺ 1000 പ്രാവശ്യത്തോളം  പരാജയപ്പെട്ടതിനു ശേഷം ആണ് വൈദ്യുദ ബൾബ്  പ്രകാശിപ്പിക്കാനായത് , എന്നാൽ അദ്ദേഹം ആ പ്രവർത്തി     5ഓ -10 ഓ പ്രാവശ്യം ചെയ്ത് പരാജയം സമ്മതിച്ചിരുന്നെങ്കിലോ ? വൈദ്യത ബൾബ് എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാൻ  വീണ്ടും  ഒരുപാട് വർഷം ആവശ്യമായി വന്നേനെ. പരാജയംവിജയത്തിലേക്കുള്ള  വഴി മാത്രം ആണ് 
 അതുകൊണ്ട് തന്നെ ഒന്നിലും പതറേണ്ടതില്ല , ധൈര്യമായി മുന്നോട്ടു പോകു  , പരാജയ ഭീതിയെ കരുതി ഒന്നും ചെയ്യാതെ ഇരിക്കുന്നതിൽ എന്ത് കാര്യം ,പരാജയങ്ങളുടെ എണ്ണം കൂടുംതോറും വിജയത്തിന്റെ മാധുര്യം കൂടും . ഓരോ പരാജയങ്ങളും ഒരു പഠനമാണ് , അത്തരം പഠനത്തിലൂടെ പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോയവർക്കേ വിജയം ഉണ്ടയിട്ടുള്ളു .




ഇനി മറ്റൊരു കാര്യം ഇന്ന് സമ്പന്നർ ആയിരുന്നവർ ആരും തന്നെ സമ്പന്നർ ആവണം എന്ന ലക്ഷ്യത്തോടെ വന്നവർ അല്ല , അവർ സമ്പന്നർ ആയി തീരുകയാണ് ചെയ്തിട്ടുള്ളത് .അവർ അവർക്കുണ്ടായ ആശയം സാക്ഷാൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ  മുന്നിട്ടിറങ്ങി  വിജയിച്ചവരാണ്, മാർക്ക് സക്കർ ബർഗ്  (ഫേസ്ബുക്) , ജാക്ക് മ  (ആലിബാബ ) ബിൽഗേറ്റ്സ് ( മൈക്രോസോഫ്റ്റ്), ജെഫ് ബിസോസ് (ആമസോൺ ), കേണൽ സാന്ഡേഴ്സ് (കെ ഫ് സി ചിക്കൻ ) ഇങ്ങനെ ലോക കോടീശ്വരന്മാരുടെ പട്ടിക എടുത്താൽ എല്ലാവരും ഇങ്ങനെ തന്നെയാണ് .
നിങ്ങളുടെ ഉള്ളിൽ ഒരു ആശയം ഉണ്ടെങ്കിൽ അത് സാക്ഷൽക്കരിക്കാനുള്ള ഇച്ഛ ശക്തി ഉണ്ടെങ്കിൽ വിജയം നിങ്ങൾക്കുള്ളതാണ് .പൂർവികർ പറയുന്ന ഒന്നുണ്ട് പണം മാത്രം ലക്‌ഷ്യം വച്ച്  മുൻപോട്ട് പോയാൽ പണം അകന്നു പോകുകയേ ഒള്ളു , പണം കർമ്മ ഫലമായി  വന്നു ചേരേണ്ട ഒന്നാണ് അത് കൊണ്ട് കർമം ചെയ്യുക , ചെയ്തുകൊണ്ട് ഇരിക്കുക . 








ഒരു  വിജയി  എന്നും സാധ്യതകളെ കുറിച്ചു മാത്രം ആലോചിക്കുന്നു , അവരുടെ പരിമിതികൾ മറികടക്കുവാൻ കഴിവിനെയും അറിവിനെയും സാദാ മൂർച്ച കൂട്ടുന്നു . വീഴചയിൽ   പരിതപിക്കാതെ   ഏതൊരു വീഴ്ചയിലും സാധ്യതകൾ  കാണുന്നു . എന്നാൽ  പരാജിതൻ എന്നും തടസ്സങ്ങളെ മാത്രം കാണുന്നു പരാജയ ഭീതി കാരണം വ്യത്യസ്തമായി ഒന്നും തന്നെ ചെയ്യുന്നുമില്ല.


ആത്മവിശ്വാസവും ഇച്ഛ ശക്തിയും ഉണ്ടെങ്കിൽ  ജീവിതത്തിൽ ഏതുതരത്തിലുള്ള  വീഴ്ച സംഭവിച്ചാലും  അധികം വൈകാതെ  തന്നെ  തിരിച്ചു ഉയർന്നു വരാൻ സാധിക്കും .അതുകൊണ്ട്  ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ  നേരിടുന്ന തടസങ്ങളിൽ പതറാതെ അതിൽ നിന്നും  പാഠം ഉൾക്കൊണ്ട് നമുക്ക് മുന്നേറി വിജയിക്കാം .














No comments:

Post a Comment