Wednesday, July 11, 2018

വേണം സാമ്പത്തിക സ്വാതന്ത്യ്രം




            സാമ്പത്തികമായി സ്വാതന്ത്യ്രം അനുഭവിക്കുക ഏതൊരു വ്യക്തിയെ സംബന്ധിച്ചും  ജീവിതത്തിൽ ആനന്ദവും സമാധാനവും നൽകുന്ന ഒന്നാണ് . സാമ്പത്തിക  സ്വാതന്ത്യ്രം എന്നത്  ജീവിത ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാനും ജീവിതം സുഗമമായി മുൻപോട്ട് കൊണ്ടുപോകാനും പണത്തിന്റെ ദൗർലഭ്യം ഉണ്ടാവാത്ത ഒരവസ്ഥ .  അത് നേടിയെടുക്കാൻ  ചിട്ടയായ  നിക്ഷേപം അനിവാര്യമാണ്.
ഏതൊരാളുടെയും ചിട്ടയായ നിക്ഷേപം കൊണ്ട് മാത്രമേ സമ്പത്തും സമൃദ്ധിയും കൈവരിക്കാനായിട്ടൊള്ളു , നാം മനസ്സിലാക്കേണ്ട ഒരു പ്രധാന വസ്തുത ഒരു ദിവസം കൊണ്ടോ രാത്രികൊണ്ടോ സമ്പത്തും സമൃദ്ധിയും കൈവരിക്കാനായിട്ടില്ല അത് പടി പടിയായി  നടക്കേണ്ട ഒരു പ്രക്രിയയാണ് . അതിനു ക്ഷമ കൂടിയേ തീരു .ചിട്ടയായ  നിക്ഷേപം അനിവാര്യമാണ് .





1 . നിക്ഷേപം : ഭാവിയിലേക്ക് വേണ്ടി സ്വരുക്കൂട്ടുന്ന  ഒന്നാണ്  .  ഇന്നത്തെ ചെറിയ നിക്ഷേപം ആണ് നാളത്തെ വലിയ സമ്പത്തു.   ഏതൊരു അടിയന്തിര ഘട്ടത്തിലും  നിക്ഷേപം പിൻവലിക്കാതെ നിക്ഷേപം തുടർന്നുകൊണ്ട് ഇരിക്കേണ്ടതുണ്ട്  .പലരും കരുതും പോലെ  നിക്ഷേപം നടത്തുന്നതിന് വേണ്ടി  ഒരു ഭീമമായ തുക വേണം എന്നൊന്നില്ല , എത്ര ചെറിയ തുക ആണെങ്കിൽ പോലും  അത് എങ്ങിനെ  ചിട്ടയായി നിക്ഷേപിക്കുന്നു എന്നതിലാണ് കാര്യം .
പലപ്പോഴായി നിക്ഷേപിക്കുന്ന ചെറിയ നാണയത്തുട്ടുകൾ ഒരിക്കൽ ഒരു നിധികുംഭമായി  മാറും എന്ന് പറയും പോലെ  ആണിത് .അത് കൊണ്ട് തന്നെ നിക്ഷേപിക്കുക , നിക്ഷേപിച്ചു കൊണ്ടേ ഇരിക്കുക .
 മ്യൂച്ചൽ ഫണ്ട് എസ് ഐ പി , ബാങ്ക് റെക്കറിംഗ് നിക്ഷേപം , എസ് ഐ പി  മാതൃകയിലുള്ള ഓഹരി നിക്ഷേപം  എന്നിവയെല്ലാം പരിഗണിക്കാവുന്നതാണ് .


2. ഇൻഷുറൻസ് :  ഇൻഷുറൻസ് ഒരിക്കലും ഒരു നിക്ഷേപം ആയി പരിഗണിച്ചുകൂടാ, ഭാവിയിലേക്കുള്ള ഒരു സുരക്ഷിതത്വം എന്ന രീതിയിൽ വേണം അതിനെ കാണാൻ .  ചികിത്സ ചിലവുകൾ ആണെങ്കിൽ ദിവസേന വർധിച്ചതും വരികയാണ് .  പെട്ടെന്ന് ഉണ്ടാകുന്ന ചികിത്സ ചിലവുകൾ സാമ്പത്തികമായി നമ്മെ അടിതെറ്റിക്കാതിരിക്കാനുള്ള ഒരു മുൻകരുതൽ അത്ര മാത്രം .ഒരു അസുഖം മതി ഒരാൾ ഇന്നേവരെ സംബന്ധിച്ചു വച്ചതെല്ലാം നഷ്ടപ്പെടാൻ ,കടക്കെണിയിലേക്ക് വീഴാൻ  അപ്പോൾ അത്തരം ഒരു അവസ്ഥയെ മറികടക്കാനും , പരിഹരിക്കാനും ഭാവി
ജീവിതം സന്തോഷത്തോടെ കുടുംബത്തിനൊപ്പം  ആസ്വദിക്കാനും  സാധിച്ചാൽ അത് നല്ലതല്ലേ .

ഫാമിലി ഹെൽത്ത് ഇൻഷുറൻസ് , കുടുംബ നാഥന്റെ പേരിലുള്ള ടെം
ഇൻഷുറൻസ് ചിലവുകൾ എന്നിവ   എടുക്കുന്നതാവും കൂടുതൽ ഉചിതം .


മേൽപ്പറഞ്ഞ കാര്യങ്ങൾ പ്രാവർത്തികം ആക്കി  തുടങ്ങി എങ്കിൽ  മനസിലാക്കാം നമ്മളും ഫിനാൻഷ്യൽ ഫ്രീഡം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു.




                                                                                                                               

No comments:

Post a Comment