നമ്മളിൽ പലരും വിദ്യ സമ്പന്നർ ആണെങ്കിലും സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ പിന്നിൽ ആണെന്നത് ഒരു സത്യമായ കാര്യം ആണ് .പണം എങ്ങിനെ കൈകാര്യം ചെയ്യണം എങ്ങിനെയെല്ലാം വിനിയോഗിക്കണം എന്നതിനെ കുറിച്ചു ഒന്നും തന്നെ വ്യക്ത്തമായ ഒരു ധാരണ ഇല്ല.
നമ്മുടെ ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചാൽ അറിയാം പലർക്കും വീട്ടിൽ മുന്തിയ തരത്തിലുള്ള കാറും ,ആളുവീതം ബൈക്കും ഒക്കെ കാണും എന്നാൽ ഒരു അടിയന്തിര ഘട്ടത്തിൽ ആവശ്യമായ പണം കണ്ടെത്താൻ പാടുപെടുന്നു .പുറത്തു നിന്നും കടം വാങ്ങേണ്ട ഒരു അവസ്ഥ ഉണ്ടാകുന്നു . വസ്തു വകകൾ വിൽക്കേണ്ടതായി വരുന്നു ,തന്മൂലം ഒരു വൻ കടക്കെണിയിലേക്കും വീഴുന്നു. ജീവിതം ആസ്വദിക്കാൻ ഉള്ളതാണ് അത് ആർക്ക് മുന്നിലും പണയം വാക്കാണ്ഉ ള്ളതല്ല .പണം കടം വാങ്ങുന്നതിൽ തെറ്റില്ല പക്ഷെ അങ്ങനെ ഒരു അവസ്ഥ നമുക്ക് ഒഴിവാക്കാൻ സാധിക്കുമെങ്കിൽ അത് നല്ലതല്ലേ .ഒരു കടക്കാരൻ ആയി ജീവിക്കുക എന്നത് അത്ര സുഖകരമായ ഒന്നാണ് എന്ന് എനിക്ക് തോന്നുന്നില്ല .
ജീവിതത്തിൽ ചില സമയങ്ങളിൽ പണത്തിനു മാത്രം ചെയ്യാൻ സാധിക്കുന്ന ചിലതുണ്ട് അത് പണത്തിനു മാത്രമേ ചെയ്യാൻ സാധിക്കു എന്ന സത്യം നാം മറക്കാതെ പോവരുത് .എന്നുകരുതി പണം മാത്രം ജീവിതം ആകുകയും അരുത്
ഞാൻ പലരെയും കണ്ടിട്ടുണ്ട് സാമ്പത്തിക മായാ പല ചിന്തകളിലും പ്രശ്നങ്ങളിലും കുരുങ്ങി ജീവിക്കാൻ മറന്നുപോയ ഒരു വിഭാഗം . സത്യത്തിൽ പണം നമ്മുടെ സുഗമമായ ജീവിതത്തിനു അത്യന്താപേക്ഷികം തന്നെയാണ് എന്നാൽ നേരത്തെ പറഞ്ഞത് പോലെ പണം മാത്രം അല്ല ജീവിതം .പണവും വേണം അത്രതന്നെ , ഒരിക്കൽ ബ്രഹ്മ ആനന്ദ ശിവയോഗി പറയുകയുണ്ടായി മനസ്സ് ആണ് എല്ലാം മനസ്സ് മാത്രമാണ് എല്ലാം എന്ന്. സത്യത്തിൽ അത് സത്യമാണ് , മനസ്സു ആണ് എല്ലാം
നമ്മൾ ഏതൊരു കാര്യത്തെയും എങ്ങിനെ നോക്കിക്കാണുന്നു എങ്ങിനെ ഉൾക്കൊള്ളുന്നു എന്നത് ഒക്കെ വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങൾ ആണ് . അതിനു ആദ്യം വേണ്ടത് നമുക്ക് പോസിറ്റീവ് ആയ ശുഭാപ്തി വിശ്വാസത്തോടെ ഒരു മനസ്സ് രൂപപ്പെടുത്തി എടുക്കുക എന്നതാണ് . ശ്രദ്ധിച്ചാൽ അറിയാം വളരെ പോസിറ്റീവ് ചിന്താഗതി വച്ച് പുലർത്തുന്നവരിലെ പണം സ്ഥായിയായി നിൽക്കുന്നോള്ളൂ .നിന്നിട്ടുള്ളു ... അത് കൊണ്ട് BE POSITIVE....
.
അടുത്ത ബ്ലോഗിൽ നമുക്ക് കൂടുതൽ കാര്യങ്ങൾ സംസാരിക്കാം
നന്ദി ...എല്ലാ കൂട്ടുകാർക്കും നന്ദി ...